കൈപ്പമംഗലം സ്വദേശി ഖത്തറിൽ മരിച്ചു

- Published:
1 March 2022 11:41 PM IST

ദോഹ: തൃശൂർ കൈപ്പമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. കറുകപ്പാടത്ത് ഇത്തിക്കണ്ണൻചാലിൽ(എറിയാട്) നാസർ ആണ് മരിച്ചത്. 50 വയസായിരുന്നു. അൽ ഖോറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 30 വർഷത്തിലേറെയായി ഖത്തറിലുള്ള നാസർ തൃശൂർ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവർത്തകനാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കൂഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷിജി നാസർ. മകൻ: മുഹമ്മദ് ഇർഫാൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായി തൃശുർ ജില്ലാ സൗഹൃദ വേദി പ്രവർത്തകർ അറിയിച്ചു. സഹോദരൻ ജലീൽ ഖത്തറിലുണ്ട്.
Next Story
Adjust Story Font
16
