Quantcast

കായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ ഇഫ്താർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

2025 -2027 കാലയളവിലേക്ക് ഇർഷാദ് പായിക്കാടിനെ പ്രസിഡന്റായും മുജീബ് കപ്പകശ്ശേരിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    11 March 2025 5:32 PM IST

Kayamkulam Pravasi Association Qatar organized Iftar meet and general body
X

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കായംകുളം നിവാസികളുടെ സംഘടനയായ കായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ (KAPAQ) ഇഫ്താർ സംഗമം ജനറൽബോഡി എന്നിവ സംഘടിപ്പിച്ചു. അൽസദ് സ്വാദ് റസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.

യോഗത്തിൽ മുഖ്യ ഉപദേശകൻ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. 2025 -2027 കാലയളവിലേക്ക് ഇർഷാദ് പായിക്കാടിനെ പ്രസിഡന്റായും മുജീബ് കപ്പകശ്ശേരിയെ ജനറൽ സെക്രട്ടറിയായും ഫയാദിനെ ട്രഷററായും ഷൈജു ധമനി, അമീർ കൊച്ചുകാണിശേരിൽ എന്നിവരെ വൈസ് പ്രസിഡന്റായും അജി കടേശേരിൽ അസീം സലാഹുദ്ദീൻ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും, ഗിരീഷ് ചെറിയേലിനെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.

അബ്ദുൽ സമദ്, അസീം മൂക്കശേരിൽ, ശ്രീലാൽ, സന്തോഷ് പുതിയിടം, അനീസ് മംഗല്യ, നഹാസ് വാത്തിശേരിൽ, നൗഷാദ് പായിക്കാട്ട്, സക്കറിയ ചെമ്പിശേരിൽ, ഷഫീഖ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുത്തു.

TAGS :

Next Story