കെഎംസിസി ഖത്തർ മൂടാടി പഞ്ചായത് കൺവെൻഷൻ
ദോഹ : "ഫാസിസ്റ്റ് കാലത്തെ നിഷ്‌പക്ഷത കാപട്യമാണ് " എന്ന പ്രമേയത്തിൽ മൂടാടി പഞ്ചയത്ത് മുസ്ലിം ലീഗ് മെയ് 9 -10 തിയ്യതികളിലായി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഖത്തർ കെഎംസിസി മൂടാടി പഞ്ചയത്ത് കമ്മിറ്റി പ്രചാരണ കൺവെൻഷൻ നടത്തി.
പഞ്ചായത് കെഎംസിസി പ്രസിഡന്റ് അനസ് പാലോളിയുടെ അധ്യക്ഷതയിൽ കെഎംസിസി ആസ്ഥാനത്തു ചേർന്ന കൺവെൻഷൻ കെഎംസിസി ഖത്തർ പ്രസിഡന്റ് അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ഫാസിസത്തിനെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധ ശക്തികൾ ഉയർന്നു വരേണ്ടത് സമകാലിക രാഷ്ട്രീയത്തിന്റെ ആവശ്യകതയാണെന്നും, വിഭജനാനന്തര ഇന്ത്യ ഇതിലും വലിയ പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോയപ്പോഴും ജനാധിപത്യ ശക്തികൾ പ്രതിരോധം തീർത്തത് കൊണ്ടാണ് രാജ്യം ഇന്ന് കാണുന്ന നേട്ടങ്ങൾ കൈവരിച്ചതെന്നും അത്കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യം നമ്മുടെ നാട്ടിൽ പുലരുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ ഓരോ ആളുകളും ഇറങ്ങണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സമ്മേളന വിഭവ സമാഹരണ ഉദ്ഘാടനം മുസ്തഫ മലമ്മൽ കെഎംസിസി പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ മൂടാടി പഞ്ചയാത് പതിനെട്ടാം വാർഡ് ജനറൽ സെക്രട്ടറി അഹമ്മദ് കുറുക്കനാട്ട് , മുൻ കെഎംസിസി ഖത്തർ നേതാവ് മന്ദത്ത് മജീദ് , ഒന്നാം വാർഡ് വനിതാ ലീഗ് സെക്രട്ടറി ജമീല വിളകുനി എന്നിവർക്ക് കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നബീൽ നന്തി, കെഎംസിസി സീനിയർ നേതാവ് ബഷീർ കോവുമ്മൽ, കെഎംസിസി മൂടാടി പഞ്ചയാത് പ്രസിഡന്റ് അനസ് പാലോളി എന്നിവർ പൊന്നാടയണിയിച്ചുകൊണ്ട് സ്വീകരണം നൽകി.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി അതീഖ് റഹ്മാൻ , ട്രെഷറർ അജ്‌മൽ ടികെ, വൈസ് പ്രസിഡന്റ് നബീൽ നന്തി, മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഫാസിൽ കൊല്ലം , ജനറൽ സെക്രെട്ടറി ജൗഹർ പുറക്കാട്, ബഷീർ കോവുമ്മൽ, മജീദ് മന്ദത്ത് എന്നിവർ സംസാരിച്ചു. കെഎംസിസി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് തൊടുവയിൽ സ്വാഗതവും ട്രഷറർ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.
Adjust Story Font
16

