Quantcast

'ഫലസ്തീനികളുടെ ജീവന് വിലയില്ലേ? അവരും മനുഷ്യരാണ്'; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ മന്ത്രി ലുല്‍വ അല്‍ ഖാതര്‍

''ഫലസ്തീനിലെ മുസ്‍ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവനു വിലയില്ലേ? അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ..''

MediaOne Logo

Web Desk

  • Published:

    26 Oct 2023 5:44 PM GMT

Lolwah Al-Khater, Minister of International Cooperation of Qatar, strongly condemns Israel attack in Gaza, Lolwah Al-Khater condemns Israel attack in Gaza
X

ദോഹ: ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഖത്തര്‍ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുല്‍വ അല്‍ ഖാതര്‍. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ജീവനു വിലയില്ലേയെന്ന് അവര്‍ ചോദിച്ചു. ഫലസ്തീനികളെ മനുഷ്യരായി കണ്ട് ലോകസമൂഹം പ്രതികരിക്കണമെന്നും ലുല്‍വ അല്‍ ഖാതര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടു.

ഫലസ്തീനിലെ മുസ്‍ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവനു വിലയില്ലേ? അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ. മനുഷ്യരെല്ലാം ജനിക്കുന്നത് തുല്യരായാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് പ്രതികരിക്കൂവെന്ന് ലുല്‍വ അല്‍ഖാതര്‍ ലോകത്തോട് ആവശ്യപ്പെട്ടു.

സ്കൂളുകളും പള്ളികളും ചര്‍ച്ചുകളും തുടങ്ങി കണ്ണില്‍കണ്ടതെല്ലാം ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുകയാണ്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച കൃസ്ത്യന്‍ പള്ളിയാണ് ഗസ്സയില്‍ തകര്‍ത്തത്. ഇന്നലെ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്റെ കുടുംബം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും രൂക്ഷമായ വിമര്‍ശനമാണ് ലുല്‍വ അല്‍ഖാതര്‍ അന്താരാഷ്ട്ര സമൂഹത്തിനുനേരെ നടത്തിയത്.

ഇത് സംഭവിച്ചതൊരു ഇസ്രായേലി മാധ്യമപ്രവര്‍ത്തകന് ആയിരുന്നെങ്കില്‍ ഈ പറയപ്പെടുന്ന പരിഷ്കൃതസമൂഹം ഇപ്പോള്‍ ഫലസ്തീനികളുടെ ക്രൂരതയെ കുറിച്ച് പറഞ്ഞ് കണ്ണീര്‍ പൊഴിക്കുകയായിരിക്കും. പക്ഷെ അദ്ദേഹം ഒരു ഫലസ്തീനിയാണ്. അപ്പോള്‍ അതൊരു പ്രശ്നമല്ല. അവര്‍ക്കിതൊരു ശീലമാണല്ലോയെന്നും ലുല്‍വ അല്‍ഖാതര്‍ കൂട്ടിച്ചേര്‍ത്തു.

Summary: Lolwah Al-Khater, Minister of International Cooperation of Qatar, strongly condemns Israel attack in Gaza

TAGS :

Next Story