Quantcast

ഗാന രചയിതാവ് മുരളി മഞ്ഞളൂർ അന്തരിച്ചു

ഖത്തറിന്റെ സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു

MediaOne Logo

Web Desk

  • Published:

    25 Feb 2026 4:40 PM IST

ഗാന രചയിതാവ് മുരളി മഞ്ഞളൂർ അന്തരിച്ചു
X

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യമായിരുന്ന, കവിയും, ഗാന രചയിതാവുമായ ശ്രീ. മുരളി മഞ്ഞളൂർ,(മുരളീധരൻ-54) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് HMC യിൽ ചികിത്സയിൽ ആയിരുന്നു. ഖത്തറിന്റെ സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (CAWAQ) പ്രസിഡന്റ് ആയിരുന്നു. പാലക്കാട് നാട്ടരങ്ങ് (ജനറൽ സെക്രട്ടറി), സദ്ഗമയ, ജയചന്ദ്രൻ ഫാൻസ്, തുടങ്ങിയ നിരവധി സംഘടനകളിലെ‌ നിറ സാന്നിധ്യമായിരുന്നു.

എസ്‌.എം.എസ്‌ ക്രിയേഷൻസിന്റെ സാരഥികളിൽ ഒരാളായിരുന്ന മുരളി നിരവധി ഭക്തിഗാനങ്ങളും, പ്രണയഗാനങ്ങളും എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പബ്ലിക് ട്രാൻസ്പോർട്ട്, കാർവയിലെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ്‌ ജീവനക്കാരനായിരുന്നു. പത്മസുജ ആണ് ഭാര്യ.

TAGS :

Next Story