Quantcast

ലോകകപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി മഞ്ഞപ്പട

MediaOne Logo

Web Desk

  • Published:

    7 Nov 2022 10:23 AM IST

ലോകകപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്ന   ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി മഞ്ഞപ്പട
X

ലോകകപ്പിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ ഒരുമിച്ചുകൂടി. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന് സമീപം നടന്ന ഖത്തർ മഞ്ഞപ്പടയുടെ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

ഖത്തറിലെ കലാകായിക വേദികളിൽ നിറസാന്നിധ്യമായ ഖത്തർ മഞ്ഞപ്പട ഫിഫ, ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ തുടങ്ങിയവരുടെ ക്ഷണിതാക്കളായി മുൻപ് നിരവധി ഔദ്യോഗിക പരിപാടികളിൽ സാന്നിധ്യമറിയിച്ചിരുന്നു.

TAGS :

Next Story