Quantcast

പരസ്പര ബഹുമാനവും മതങ്ങളോടുള്ള ആദരവും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്ന് മാർ ബസേലിയോസ് കാതോലിക്ക ബാവ

എല്ലാ രാഷ്ട്രീയപാർട്ടികളോടും സഭയ്ക്ക് സമദൂരമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാർ ബസേലിയോസ് കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-07-08 18:25:55.0

Published:

8 July 2022 9:27 PM IST

പരസ്പര ബഹുമാനവും മതങ്ങളോടുള്ള ആദരവും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്ന് മാർ ബസേലിയോസ് കാതോലിക്ക ബാവ
X

ദോഹ: പരസ്പര ബഹുമാനവും മതങ്ങളോടുള്ള ആദരവും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. എല്ലാ രാഷ്ട്രീയപാർട്ടികളോടും സഭയ്ക്ക് സമദൂരമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാർ ബസേലിയോസ് കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പാർട്ടികൾക്ക് പരസ്പരവും മതങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും ഉത്തരവാദിത്തമുണ്ട്. സഭ സ്വതന്ത്ര വ്യക്തിത്വത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭരിക്കുന്നവരോടും അല്ലാത്തവരോടും സമദൂരമാണ്, തെറ്റായ ഒരു നിലപാടിനെയും സഭ പിന്തുണയ്ക്കില്ല, ഇടവക പ്രവർത്തനങ്ങൾക്ക് ഖത്തർ സർക്കാർ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജ, ദുബൈ, മസ്‌കത്ത് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഓർത്തഡോക്‌സ് പള്ളി ഇടവക വികാരി ഫാ. തോമസ് ഫിലിപ്പോസ്, സഹവികാരി ഫാ ഗീവർഗീസ് എബ്രഹാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story