ഖത്തറിലെ കൗമാര ലോകകപ്പിലെ മത്സരങ്ങൾ ആസ്പയർ സോണിൽ
കലാശപ്പോരിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും

ദോഹ: ഖത്തർ വേദിയാകുന്ന കൗമാര ലോകകപ്പിലെ മത്സരങ്ങൾ ആസ്പയർ സോണിൽ നടക്കും. കലാശപ്പോരിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. നവംബർ മൂന്ന് മുതൽ 27 വരെയാണ് ഖത്തർ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയൊരുക്കുന്നത്. 48 ടീമുകൾ 12 ഗ്രൂപ്പുകളിലാണ് ഏറ്റുമുട്ടും. ടൂർണമെന്റിലെ ഫൈനൽ ഒഴികെയുള്ള മുഴുവൻ മത്സരങ്ങളും നടക്കുന്നത് ആസ്പർ സോണിലെ വിവിധ സ്റ്റേഡിയങ്ങളിലാണ്. ഫൈനൽ പോരാട്ടം ലോകകപ്പുൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നടന്ന ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.
ആരാധകർക്ക് ഒരൊറ്റ ഫാൻ സോണിൽ കളിയാസ്വദിക്കാനുള്ള വേദിയാണ് ഒരുക്കുന്നതെന്ന് പ്രാദേശിക സംഘാടക സമിതി എക്‌സി. ഡയറക്ടർ റാഷിദ് അൽ ഖാതിർ പറഞ്ഞു. 104 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്. ഖത്തറും ഇറ്റലിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
Next Story
Adjust Story Font
16

