Quantcast

മീഡിയവണ്‍ 'ഡ്രീം ജേര്‍ണി'; ബുക്കിങ് പുരോഗമിക്കുന്നു

ഏഴ് ദിവസത്തെ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷന്‍ കസാകിസ്താനിലെ അല്‍മാറ്റിയാണ്.

MediaOne Logo

Web Desk

  • Updated:

    2023-08-13 18:54:31.0

Published:

13 Aug 2023 5:22 PM GMT

മീഡിയവണ്‍ ഡ്രീം ജേര്‍ണി; ബുക്കിങ് പുരോഗമിക്കുന്നു
X

ദോഹ: കസാകിസ്താന്‍ ടൂറിസത്തിന്റെ സഹായത്തോടെ മീഡിയ വണ്‍ സംഘടിപ്പിക്കുന്ന ഡ്രീം ജേര്‍ണിയുടെ ബുക്കിങ് പുരോഗമിക്കുന്നു. ഏഴ് ദിവസത്തെ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷന്‍ കസാകിസ്താനിലെ അല്‍മാറ്റിയാണ്.

കസാകിസ്താനിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് അല്‍മാറ്റി. പാന്‍ഫിലോവ് പാര്‍ക്കും സെന്‍കോവ് കത്രീഡല്‍, കോക് -ടോബ് ഹില്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മരം കൊണ്ട് നിര്‍മിച്ച ലോകത്ത ഏറ്റവും ഉയരം കൂട‌ിയ രണ്ടാമത്തെ ചര്‍ച്ചാണ് സെന്‍കോവ് കത്തീഡ്രൽ. ഇതോടൊപ്പം അല്‍മാറ്റി നഗരക്കാഴ്ചകള്‍ കേബിള്‍ വേയിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

യാത്രക്കാര്‍ക്ക് എന്നും ഓര്‍ത്തുവെക്കാനുള്ള അനുഭവങ്ങളാകും അല്‍മാറ്റിയില്‍ കസാകിസ്താന്‍ ടൂറിസം ഒരുക്കുക. ആദ്യദിനം അല്‍മാറ്റിയില്‍ ചെലവഴിച്ച ശേഷമാകും ഡ്രീം ജേര്‍ണി, മഞ്ഞുപെയ്യുന്ന ഷിംബുലാക് മലനിരകളിലേക്ക് യാത്ര തിരിക്കുക. ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്ന് തുടങ്ങുന്ന യാത്രയില്‍ ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും പങ്കാളികളാകാം.


TAGS :

Next Story