മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ്; ഖത്തറിലെ പുരസ്‌കാരദാനം നാളെ
അൽ വക്ര മെഷാഫിലെ പൊദാർ പേൾ സ്‌കൂളിലാണ് പരിപാടി

ദോഹ: മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സിന്റെ ഖത്തറിലെ പുരസ്‌കാര വിതരണം നാളെ. അൽ വക്ര മെഷാഫിലെ പൊദാർ പേൾ സ്‌കൂളിലാണ് പരിപാടി. വൈകിട്ട് നാലു മുതലാണ് പുരസ്‌കാരച്ചടങ്ങ്.
ഖത്തർ ഇന്ത്യൻ എംബസി കൗൺസലർ, ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലാർ വൈഭവ് എ തണ്ടാലെ പരിപാടി ഉദ്ഘാടനം ചെയ്യും. ഖത്തർ മ്യൂസിയംസ് ലേണിങ് ആൻഡ് ഔട്ട്‌റീച്ച് ഡെപ്യൂട്ടി ഡയറക്ടർ ഇമാൻ അബ്ദുല്ല, ആർട്, ഫാഷൻ ആൻഡ് കൾച്ചറൽ ഡിപ്ലോമസി ഫൗണ്ടർ ഫർഹാൻ അൽ ശൈഖ് അൽ സെയ്ദ്, ഖത്തർ പീസ് അംബാസഡർ ഡോ. മെർവത് ഇബ്രാഹിം, അൽ റായ-ഗൾഫ് ടൈംസ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ ഹസൻ അലി അൻവർ, മീഡിയവൺ സിഇഒ മുഷ്താഖ് അഹ്‌മദ്, ഇന്ത്യൻ എംബസി അപെക്‌സ് ബോഡി ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
നാനൂറിലേറെ വിദ്യാർഥികൾ പുരസ്‌കാരം ഏറ്റുവാങ്ങും. കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു ഫൈനൽ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയവരെയുമാണ് മീഡിയവൺ ആദരിക്കുന്നത്.
സൗദി, യുഎഇ, ഒമാൻ രാഷ്ട്രങ്ങളിലെ പുരസ്‌കാരദാനച്ചടങ്ങുകൾക്ക് ശേഷമാണ് ദോഹയിൽ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് എത്തുന്നത്.
Adjust Story Font
16

