മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ്: ഖത്തറിലെ പുരസ്കാരച്ചടങ്ങിന് പ്രൗഢ സമാപനം
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിനി കുമാർ ഉദ്ഘാടനം ചെയ്തു

ദോഹ: മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങിന് പ്രൗഢ സമാപനം. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. മെഷാഫിലെ പൊദാർ പേൾ സ്കൂളിലായിരുന്നു പുരസ്കാരദാനം. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിനി കുമാർ ഉദ്ഘാടനം ചെയ്തു. നാളെയുടെ യുവനേതാക്കളെ ആദരിക്കുന്ന ചടങ്ങാണിതെന്ന് അദ്ദേഹം പറഞ്ഞു. നേട്ടങ്ങളെത്ര കൈവരിച്ചാലും വിനയം കൈവിടരുതെന്നും അശ്വിനി കുമാർ വിദ്യാർഥികളെ ഓർമിപ്പിച്ചു.
മീഡിയവൺ സിഇഒ മുഷ്താഖ് അഹമ്മദ് അതിഥികളെ സ്വാഗതം ചെയ്തു. ഖത്തറിൽ വിദ്യാഭ്യാസ മികവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയിൽ നിന്നും ശൈഖ ജവാഹറിൽ നിന്നും അവാർഡ് വാങ്ങിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
ബർസാൻ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ ഡോ. ഹസൻ അലി അൽ ദെർഹം, ഖത്തർ ലീഡർഷിപ്പ് സെന്ററിലെ ഡോ. അബ്ദുല്ല മുസ്ഫർ അലി അൽ ഷെഹ് വാനി, കമ്യൂണിറ്റി പൊലീസിങ് ഡിപാർട്മെന്റ് എക്സ്റ്റേണൽ ബ്രാഞ്ച് ഓഫീസർ ക്യാപ്റ്റൻ അലി മുഹമ്മദ് സഈദ് അൽ ഹുമൈദി, ഖത്തർ ഫൗണ്ടേഷനിൽ നിന്നുള്ള റാഷിദ് അൽ കുബൈസി, അബ്ദുല്ല അൽ മുഹന്നദി, നസീം ഹെൽത്ത്കെയർ ഓപറേഷൻ ഹെഡ് പി അൽതാഫ് ഹുസൈൻ, ഗ്രാൻഡ്മാൾ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പൊദാർ പേൾ സ്കൂൾ പ്രസിഡണ്ട് സി. മുഹമ്മദ് നിസാർ, വത് നാൻ ഹോൾഡിങ് ചീഫ് സ്ട്രാറ്റജിസ് അഡൈ്വസർ താഹ മുഹമ്മദ് അബ്ദുൽ കരീം, മീഡിയവൺ ജിസിസി ജനറൽ മാനേജർ സ്വവ്വാബ് അലി ഇന്ത്യൻ എംബസിയിലെ അപെക്സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ പുരസ്കാരം വിതരണം ചെയ്തു. സ്കിൽ ഡെവലപ്മെന്റ് സെന്റർ, പൊദാർ സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Adjust Story Font
16

