മീഡിയവൺ മബ്റൂക്: ഖത്തറിലെ രജിസ്ട്രേഷൻ അവസാനിച്ചു

ദോഹ: മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരത്തിനുള്ള ഖത്തറിലെ രജിസ്‌ട്രേഷൻ സമയം അവസാനിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന നാനൂറ് പേർക്കാണ് പുരസ്‌കാരം. മബ്‌റൂകിന്റെ മൂന്നാം എഡിഷനാണ് ഇത്തവണത്തേത്.
കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു ഫൈനൽ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയവരെയുമാണ് മീഡിയവൺ ആദരിക്കുന്നത്. വെള്ളിയാഴ്ച അൽ വക്ര മെഷാഫിലെ പൊദാർ പേൾ സ്‌കൂളിൽ വൈകിട്ട് നാലു മുതലാണ് പുരസ്‌കാരച്ചടങ്ങ്.
ഖത്തറിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാര വിതരണം. സൗദി, യുഎഇ, ഒമാൻ രാഷ്ട്രങ്ങളിലെ പുരസ്‌കാരദാനച്ചടങ്ങുകൾക്ക് ശേഷമാണ് ദോഹയിൽ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് എത്തുന്നത്.
Next Story
Adjust Story Font
16

