Quantcast

മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരം: ഖത്തറിലെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

ഖത്തർ സമയം രാത്രി 12 മണിവരെയാണ് അപേക്ഷിക്കാൻ കഴിയുക

MediaOne Logo

Web Desk

  • Published:

    14 Sept 2024 10:06 PM IST

MediaOne Mabrukh Gulf Toppers Award: Registration ends tomorrow in Qatar
X

ദോഹ: മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരത്തിനായുള്ള ഖത്തറിലെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും. ഖത്തർ സമയം രാത്രി 12 മണിവരെയാണ് അപേക്ഷിക്കാൻ കഴിയുക. സെപ്തംബർ 27 ന് അൽവക്ര മെഷാഫിലെ പൊഡാർ പേൾ സ്‌കൂളിലാണ് പുരസ്‌കാര ദാനചടങ്ങ് നടക്കുന്നത്. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലധികം മാർക്ക് നേടി ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പരിപാടിയിൽ ആദരിക്കുന്നത്. കേരള സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. ഖത്തറിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഏറ്റവും വലിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക.

TAGS :

Next Story