Quantcast

ഖത്തറിൽ വരും ദിനങ്ങളിൽ ചുട്ടുപൊള്ളും

സൂര്യാതപമേൽക്കാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

MediaOne Logo

Web Desk

  • Updated:

    2023-07-16 17:43:25.0

Published:

16 July 2023 3:27 PM GMT

Meteorological Center predicts that it will be hot in Qatar in the coming days
X

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ചൂടും ഈർപ്പവും കൂടുന്ന സാഹചര്യത്തിൽ സൂര്യാതപമേൽക്കുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ ചൂടിന്റെ കാഠിന്യം വർധിക്കുന്നതിന്റെ സൂചനയായി അൽ ഹനാഅ നക്ഷത്രം മാനത്ത് തെളിഞ്ഞതായി ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി. ഇതോടെ അടുത്ത 13 ദിവസങ്ങളിൽ ചൂട് ശക്തമാകുകയും ഈർപ്പം വർധിക്കുകയും ചെയ്യും. കാലാവസ്ഥയിലെ മാറ്റങ്ങൾ ഫോഗ് രൂപപ്പെടാനും കാറ്റ് കുറയാനും കാരണമാകും. കടൽ തീരങ്ങൾ, മരുഭൂമി എന്നിവടങ്ങളിൽ ചൂടിന്റെ പ്രത്യഘാതങ്ങൾ വർധിക്കും.

ഓരോ ദിവസത്തെയും കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇന്ന് ദോഹയിൽ 42 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഇത് 48 ഡിഗ്രിവരെ വർധിക്കും. ചൂട് കൂടുന്നത് സൂര്യാതപമേൽക്കാനുള്ള സാധ്യത കൂട്ടുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഉയർന്ന ശരീര താപനില, വിയർപ്പ്, ദാഹം, വർധിച്ച ഹൃദയമിടിപ്പ്, തൊലിയുടെ ചുവപ്പ്, തലവേദന, തലകറക്കം, ഛർദി, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വെള്ളം കുടിച്ചും നേരിട്ട് ചൂട് ഏൽക്കുന്നത് ഒഴിവാക്കിയും നേരിയ വസ്ത്രങ്ങൾ ധരിച്ചും ചൂടിനെ ചെറുക്കാൻ ശ്രമിക്കണം. അടിയന്തിര സാഹചര്യങ്ങളിൽ 999 നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടാവുന്നതാണ്.



Meteorological Center predicts that it will be hot in Qatar in the coming days

TAGS :

Next Story