ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ
രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് പുറംതൊഴിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

ദോഹ: ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് പുറംതൊഴിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും വിലക്കുണ്ട്.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിലാണ് ഇന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം ഏര്‍പ്പെടുത്തിയത്. തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. എല്ലാ വർഷങ്ങളിലും വേനൽ കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുകയും, എല്ലാ നിർമാണ മേഖലകളിലും നടപ്പാക്കുന്നുവെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ട്.വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും .
Next Story
Adjust Story Font
16

