ഉപയോഗിച്ച ബോട്ടുകളുടെ പ്രത്യേക പ്രദര്‍ശനവുമായി മിന പോര്‍ട്ട്
അടുത്ത മാസം 5 മുതല്‍ 7 വരെയാണ് പ്രദര്‍ശനം നടക്കുന്നത്

ദോഹ: ഉപയോഗിച്ച ബോട്ടുകളുടെ പ്രത്യേക പ്രദര്‍ശനവുമായി മിന പോര്‍ട്ട്. അടുത്ത മാസം 5 മുതല്‍ 7 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ബോട്ട് ഷോയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് മിന പോര്‍ട്ട് മറ്റൊരു ബോട്ട് ഷോയ്ക്ക് കൂടി ആതിഥ്വം വഹിക്കുന്നത്. യൂസ്ഡ് ബോട്ടുകളാണ് ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ പ്രത്യേകത. പ്രീ ഓണ്‍ഡ‍് ബോട്ടുകള്‍ വില്‍ക്കാനും വാങ്ങാനും ഇവിടെ സൗകര്യമുണ്ടാകും. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുള്ള വിദഗ്ധരെയും ലഭ്യമാക്കും. മീന്‍ പിടുത്ത ബോട്ടുകളും ധൗ ബോട്ടുകളും മുതല്‍ ആഡംബര യോട്ടുകള്‍ വരെ പ്രദര്‍ശനത്തിനെത്തും. കാണാനെത്തുന്നവര്‍ക്കായി ഫുഡ് കോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന പരിപാടികളും ഒരുക്കുമെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
Next Story
Adjust Story Font
16

