Quantcast

ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ഒരുമിച്ച് യോഗാഭ്യാസം; ഗിന്നസ് ബുക്ക് റെക്കോഡുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

MediaOne Logo

Web Desk

  • Published:

    27 March 2022 6:48 PM IST

ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ഒരുമിച്ച് യോഗാഭ്യാസം;   ഗിന്നസ് ബുക്ക് റെക്കോഡുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍
X

ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ഒരേ സമയം, ഒന്നിച്ച് യോഗാഭ്യാസം നടത്തിയ റെക്കോഡിലൂടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍.

ആസ്പയര്‍ അകാദമിയിലെ ഇന്‍ഡോര്‍ ഫുട്ബാള്‍ ഗ്രൗണ്ടിലായിരുന്ന ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസം സംഘടിപ്പിച്ചത്.

114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിപുലമായ യോഗാഭ്യാസത്തില്‍ ഒന്നിച്ച് പങ്കെടുത്തത്. ൨൦൧൭ നവംബര്‍ 18ന് യു.എ.ഇയില്‍ 112 രാജ്യക്കാരുമായി നടന്ന ഗിന്നസ് റെക്കോഡാണ് ഖത്തറില്‍ മറികടന്നത്.

TAGS :

Next Story