Quantcast

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ എം.പി.എൽ. ഫുട്‌ബോൾ ലീഗ്: സ്റ്റാലിയൻസ് എഫ്.സി. ചാമ്പ്യന്മാർ

മാൻഡ്രേക്കേഴ്സ് എഫ്.സിയെ 3-0ന് തോൽപ്പിച്ചാണ് ടീം ജേതാക്കളായത്

MediaOne Logo

Web Desk

  • Published:

    19 April 2025 8:35 PM IST

Qatar KMCC Mogral Puthur MPL Football League: Stallions FC Champions
X

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ ഐക്യത്തിനായി കെഎംസിസി കൊണ്ടുവന്ന 'നട്ടൊരുമ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം.പി.എൽ. ഫുട്‌ബോൾ ലീഗിൽ സ്റ്റാലിയൻസ് എഫ്.സി ചാമ്പ്യൻമാരായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മാൻഡ്രേക്കേഴ്സ് എഫ്.സിയെ 3-0ന് തോൽപ്പിച്ചാണ് ടീം ജേതാക്കളായത്.

ടൂർണമെന്റിന്റെ ഉദ്ഘാടനം ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി റഹീം ചൗകി അധ്യക്ഷത വഹിച്ചു. ചാമ്പ്യൻ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത് സ്റ്റാലിയൻസ് എഫ്.സിക്കും റണ്ണേഴ്‌സ് ട്രോഫി വൈസ് പ്രസിഡന്റ് നവാസ് ആസാദ് മാൻഡ്രേക്കേഴ്സ് എഫ്.സിക്കും വിതരണം ചെയ്തു. അൽഫാസ് ടൂർണമെന്റിലെ ടോപ് സ്‌കോററായി. അബ്ദുൽ റഹിമാൻ എരിയാൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

TAGS :

Next Story