Quantcast

നടുമുറ്റം ബുക്സ്വാപ്- 2022 നാളെ മുതല്‍

MediaOne Logo

ഫൈസൽ ഹംസ

  • Updated:

    2022-03-18 15:30:21.0

Published:

18 March 2022 8:55 PM IST

നടുമുറ്റം ബുക്സ്വാപ്- 2022 നാളെ മുതല്‍
X

ദോഹ: പുതിയ അധ്യയന വര്‍ഷത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൈമാറ്റം ചെയ്യാന്‍ 'നടുമുറ്റം' അവസരമൊരുക്കുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ബുക് കൈമാറ്റം നടത്തുന്നത്.കോവിഡ് സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ സ്കൂളുകൾക്ക് വിവിധ സമയങ്ങളിലാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

നുഐജയിലെ കൾച്ചറൽ ഫോറം ഓഫീസില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറു മണി വരെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍, സ്പ്രിംഗ് ഫീൽഡ് എന്നീ സ്കൂളുകളുടെയും ആറുമണി മുതല്‍ ഒന്പതുമണിവരെ ബിർള പബ്ലിക് സ്കൂള്‍, പേൾസ് സ്കൂള്‍ എന്നിവിടങ്ങിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറാം.മാർച്ച് 20ന് ഞായറാഴ്ച മൂന്നുമണി മുതല്‍ ആറുമണി വരെ ഡി പി എസ്,മൊണാർക്ക്,രാജഗിരി എന്നിവയുടെയും ആറുമണി മുതല്‍ ഒന്പത് മണിവരെ ഡി ഐ എം എസ്,ഒലീവ് ഇന്റർനാഷണൽ സ്കൂള്‍, സ്കോളേഴ്സ് എന്നിവയുടെയും നടക്കും.

തിങ്കളാഴ്ച മൂന്ന് മണി മുതല്‍ ആറുമണി വരെ ഐഡിയൽ ഇന്ത്യന്‍ സ്കൂള്‍, ശാന്തിനികേതൻ ഇന്ത്യന്‍ സ്കൂള്‍, ലൊയോള,ഭവൻസ് എന്നീ സ്കൂളുകളുടെയും ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ അവസാന ഘട്ടത്തിൽ മുഴുവൻ സ്കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും.രണ്ടാഴ്ചയായി വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നടുമുറ്റം വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ നടുമുറ്റത്തിന്റെ വിവിധ ഏരിയാ കോഡിനേറ്റർമാർ വഴി മുൻകൂട്ടി ബുക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

TAGS :

Next Story