നസീം ഹെൽത്ത് കെയർ; ഖത്തറിലെ ആദ്യ മൊബൈൽ ഡെന്റൽ ക്ലിനിക്കിന് തുടക്കമായി
രോഗിയുടെ സൗകര്യം അനുസരിച്ച് വീടിനുള്ളിലും മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്

ദോഹ: ഖത്തറിലെ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം കുറിച്ച് നസീം ഹെല്‍ത്ത് കെയര്‍. രോഗികളുടെ സൗകര്യത്തിനനുസരിച്ച് വീടിനുള്ളിൽ വച്ചോ, വാനിനുള്ളിൽ സജ്ജീകരിച്ച ആശുപത്രി സംവിധാനത്തിലോ പരിശോധിക്കാവുന്ന രീതിയിലാണ് മൊബൈൽ യൂണിറ്റിന്‍റെ പ്രവർത്തനം.
ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദ് മിയാൻദാദ് ഡൈന്‍റൽ യൂണിറ്റിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡെന്‍റൽ ഫില്ലിങ്, ബ്ലീച്ചിങ്, ക്ലീനിങ് ട്രീറ്റ്മെന്‍റ് തുടങ്ങിയ സേവനങ്ങളെല്ലാം ഈ മൊബൈല്‍ ക്നിനിക്കില്‍ ലഭിക്കും. പോര്‍ട്ടബിള്‍ ചെയര്‍ ആയതിനാല്‍ രോഗിയുടെ സൗകര്യം അനുസരിച്ച് വീടിനുള്ളിലും മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. ഡന്റല്‍ ചികിത്സ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ ഡോ. മുനീർ അലി പറഞ്ഞു.
ഖത്തറിൽ ഇനിയും കൂടുതൽ പുതിയ സേവനങ്ങളും സൗകര്യങ്ങളും കൊണ്ടുവരാൻ ശ്രമിക്കുമെന്ന് വി.പി മുഹമ്മദ് മിയാൻദാദ് പറഞ്ഞു.ശൈഖ് അബ്ദുല്ല സൂൽതാൻ ഹസൻ അൽഥാനി, ശൈഖ് ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല അൽഥാനി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കുൽജിത് സിങ് അറോറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16

