Quantcast

സി.ഐ.സി ഖത്തറിന് പുതിയ നേതൃത്വം

ആർ.എസ് അബ്ദുൽ ജലീൽ പ്രസിഡന്റ്, അർഷദ്.ഇ ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    18 Nov 2025 7:29 PM IST

സി.ഐ.സി ഖത്തറിന് പുതിയ നേതൃത്വം
X

ദോഹ: ഖത്തറിലെ സാമൂഹിക, സാം‌സ്‌‌കാരിക, വിദ്യഭ്യാസ, പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി ) ഖത്തറിൻ്റെ പുതിയ കാലയളവിലേക്കുള്ള നേതൃത്വം നിലവിൽ വന്നു. ആർ.എസ് അബ്ദുൽ ജലീലാണ് പ്രസിഡന്റ്, അർഷദ് ഇ ജനറൽ സെക്രട്ടറിയാണ്.

റഹീം ഓമശ്ശേരി , മുബാറക് കെ ടി എന്നിവർ വൈസ് പ്രസിഡന്റുമാരും മുഹമ്മദ് റാഫി, നൗഫൽ പാലേരി എന്നിവർ സെക്രട്ടറിമാരുമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ.എസ്. അബ്ദുൽ ജലീൽ സി.ഐ.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ മുമ്പ് വഹിച്ചിരുന്നു.

കൊച്ചി നെട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ മാനേജ്‌മെന്റ് , സ്ട്രാറ്റജി, ഫിനാൻസ് രംഗത്തെ വിദഗ്ധനാണ്. ജനറൽ സെക്രട്ടറിയായ അർഷദ് ഇ സി.ഐ.സി വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഐ ടി രംഗത്ത് ജോലി ചെയ്ത് വരുന്ന അദ്ദേഹം കോളമിസ്റ്റുകൂടിയാണ്.

കേന്ദ്ര സമിതി അംഗങ്ങളായി കെ.സി അബ്ദുൽ ലത്തീഫ്, കെ.ടി. അബ്ദുറഹിമാൻ, ഖാസിം ടി.കെ, ബഷീർ അഹമ്മദ്, മുഷ്താഖ് കെ.എച്ച്, സുഹൈൽ ശാന്തപുരം, സാദിഖ് ചെന്നാടൻ, നഹിയ നസീർ, നസീമ എം, മുനിഷ് എ.സി, അസ്ലം തൗഫീഖ് എം.ഐ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വി.ടി അബ്ദുല്ലക്കോയ തങ്ങൾ നേതൃത്വം നൽകി.

സി.ഐ.സിയുടെ വിവിധ സോണുകളിൽ പ്രഡിഡന്റുമാരായി ജാഫർ മുഹമ്മദ് (ദോഹ), റഷീദലി പി എം (മദീന ഖലീഫ), സുബുൽ അബ്ദുൽ അസീസ് (റയ്യാൻ), സുധീർ (ഥുമാമ), ഷാനവാസ് ഖാലിദ് (വക്‌റ) , സക്കീർ ഹുസൈൻ (അൽഖോർ) എന്നിവരെയും തെരെഞ്ഞെടുത്തു. സോണൽ തിരഞ്ഞെടുപ്പുകൾക്ക് അർഷദ്. ഇ, കെ. ടി മുബാറക്, കെ. സി അബ്ദുൽ ലത്തീഫ്, കെ. ടി അബ്ദുറഹ്മാൻ, മുഹമ്മദ്‌ റാഫി, നൗഫൽ പാലേരി എന്നിവർ നേതൃത്വം നൽകി.

പ്രവാസി മലയാളികള്‍‌ക്കിടയില്‍ പ്രമുഖരായിരുന്ന ഖാസിം മൗലവി, സലീം മൗലവി, അബ്‌‌ദുല്ല ഹസൻ, വി.കെ.അലി, മുഹമ്മദ് അലി ആലത്തൂർ, കെ.സുബൈർ തുടങ്ങിയവരുടെ നേതൃ പാരമ്പര്യത്താൽ ഖത്തറിൽ അരനൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ 201 ല്‍ സെന്റര്‍ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി ഖത്തർ) എന്ന്‌ പുനർ നാമകരണം ചെയ്യുകയായിരുന്നു.

ദീര്‍‌ഘമായ കാലയളവിൽ വൈജ്ഞാനിക രം‌ഗത്തും സാമൂഹിക സാം‌സ്‌കാരിക സേവന മേഖലകളിലും മാധ്യമ രംഗത്തും മാതൃകാപരമായ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്‌‌ക്കരിക്കാൻ സം‌ഘടനക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ബഹുജന ഖുർആൻ പഠന കേന്ദ്രങ്ങൾ, സാമൂഹിക സാം‌സ്‌കാരിക സാഹിത്യ പ്രവർത്തനങ്ങൾ , സാന്ത്വന സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങൾ , സമൂഹ നോമ്പുതുറ, ആരോഗ്യ സേവന പാതയില്‍ വഴിത്തിരിവായി രേഖപ്പെടുത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് തുടങ്ങി ഒട്ടനവധി സം‌രം‌ഭങ്ങള്‍ പ്രവാസികൾക്കായി ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും സാധിച്ചു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രവാസി സംഘടനകൾ പ്രവർത്തന രംഗത്ത് ഇല്ലാത്ത ആദ്യകാലത്ത് രൂപീകരിക്കപ്പെട്ടതാണ് ഈ സംഘടന എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

TAGS :

Next Story