Quantcast

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം.

MediaOne Logo

ഫൈസൽ ഹംസ

  • Updated:

    2022-03-20 13:25:52.0

Published:

20 March 2022 1:23 PM GMT

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം.
X

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിന്റെ പുതിയ പ്രസിഡൻറായി ഖാസിം ടി. കെ. യെയും ജനറൽ സെക്രട്ടറിയായി നൗഫൽ പാലേരിയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ. സി. അബ്ദുൽ ലത്തീഫ്, യാസിർ ഇല്ലത്തൊടി എന്നിവരെയും കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായി അർഷദ് ഇ., മുബാറക്ക് കെ. ടി., നഫീസത്ത് ബീവി, പി. പി. അബ്ദുറഹീം, ആർ. എസ്. അബ്ദുൽ ജലീൽ, മുഹമ്മദ് ഷബീർ, മുനീഷ് എ. സി. എന്നിവരെയും തിരഞ്ഞെടുത്തു. സോണൽ പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ട മുഷ്താഖ് കൊച്ചി (ദോഹ സോൺ ), റഹീം ഓമശ്ശേരി (മദീന ഖലീഫ സോൺ), മുഹമ്മദ് അലി ശാന്തപുരം (റയ്യാൻ സോൺ), ഹബീബുറഹ്മാൻ കിഴിശ്ശേരി (തുമാമ സോൺ), മുഹമ്മദ് മുസ്തഫ കെ. (വക്‌റ സോൺ) എന്നിവരും വിമൺ ഇന്ത്യ, യൂത്ത് ഫോറം എന്നിവയുടെ പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ട നഹ്‌യാ ബീവി, എസ്. എസ്. മുസ്‌തഫ എന്നിവരുംകൂടി ചേർന്നതാണ് സി ഐ സി യുടെ കേന്ദ്ര കമ്മിറ്റി.







ഡോ.അബദുസ്സലാം അഹ്മദ് തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ ഇസ്ലാമിക്‌ അസോസിയേഷൻ 2017 ലാണ് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യുണിറ്റി എന്ന പേരിൽ പുനർനാമകരണം ചെയ്തത്.

TAGS :

Next Story