Quantcast

യൂത്ത് ഫോറം ഖത്തറിന് പുതിയ നേതൃത്വം

അസ്‌ലം തൗഫീഖ് എം.ഐ പ്രസിഡന്റ്, അബ്ദുൽ ഷുക്കൂർ ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    27 Nov 2025 7:29 PM IST

യൂത്ത് ഫോറം ഖത്തറിന് പുതിയ നേതൃത്വം
X

ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന യൂത്ത് ഫോറം ഖത്തറിൻ്റെ പുതിയ നേതൃത്വം നിലവിൽ വന്നു. മലപ്പുറം നാരോക്കാവ് സ്വദേശിയായ അസ്‌ലം തൗഫീഖ് എം.ഐ പ്രസിഡൻ്റായും താനൂർ സ്വദേശിയായ അബ്ദുൽ ഷുക്കൂർ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡൻ്റ്, കേന്ദ്ര സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള അസ്‌ലം തൗഫീഖ് എം.ഐ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. കേന്ദ്ര സംഘടന സെക്രട്ടറി, റയ്യാൻ സോണൽ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അബ്ദുൽ ഷുക്കൂർ കഴിഞ്ഞ ഒമ്പത് വർഷമായി ഖത്തറിൽ സജീവമാണ്.

വൈസ് പ്രസിഡന്റുമാരായി ബിൻഷാദ് പുനത്തിൽ, റഷാദ് മുബാറക് അമാനുല്ല എന്നിവരെയും വിവിധ വകുപ്പ് സെക്രട്ടറിമാരായി മാഹിർ മുഹമ്മദ്‌, നഈം കെ.സി, ഷാഹിദ് കെ ആബിദലി എന്നിവരെയും തെരഞ്ഞെടുത്തു. ആരിഫ് അഹമ്മദ്, മുഹമ്മദ്‌ റഷാദ് പി, റസൽ മുഹമ്മദ്‌, മുഹമ്മദ്‌ റഖീബ് പി, മുഹമ്മദ്‌ ശാക്കിർ, മുഹമ്മദ്‌ ജാബിർ, അമീൻ അർഷദ്, തമീം അമീർ എന്നിവരാണ് കേന്ദ്ര നിർവാഹക സമിതിയിലെ മറ്റ് അംഗങ്ങൾ.

യൂത്ത് ഫോറത്തിൻ്റെ വിവിധ സോണൽ പ്രസിഡന്റുമാരായി മുഹമ്മദ് താലിഷ് (ദോഹ), നിയാസ് കെ.കെ (റയ്യാൻ), ഇർഫാൻ ഏറത്ത് (തുമാമ), ഖലീൽ റഹ്മാൻ(വക്റ), അബ്സൽ മുഹമ്മദ്‌ (മദീന ഖലീഫ) എന്നിവരെയും തെരഞ്ഞെടുത്തു. യൂത്ത് ഫോറം രക്ഷാധികാരി അബ്ദുൽ ജലീൽ ആർ.എസ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story