Quantcast

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന് ദോഹ കോർണിഷിൽ പുതിയ ആസ്ഥാനം ഒരുങ്ങുന്നു

MediaOne Logo

Web Desk

  • Published:

    4 Dec 2025 5:13 PM IST

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന് ദോഹ കോർണിഷിൽ പുതിയ ആസ്ഥാനം ഒരുങ്ങുന്നു
X

ദോഹ: ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ദോഹ കോർണിഷിന്റെ മനോഹരമായ വാട്ടർഫ്രണ്ടിലാണ് 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സമുച്ചയം സ്ഥാപിക്കുക. പ്രശസ്ത മെക്‌സിക്കൻ ആർക്കിടെക്റ്റായ ഫ്രിഡ എസ്‌കോബെഡോയാണ് പദ്ധതിയുടെ രൂപകൽപ്പന നിർവ്വഹിക്കുന്നത്. ദോഹ കോർണിഷിന് മുന്നിലായി 1985-ൽ നിർമിച്ച ജനറൽ പോസ്റ്റ് ഓഫീസ് സമുച്ചയം പുതിയ മന്ത്രാലയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ചരിത്രപരമായ ഈ കെട്ടിടഭാഗം മന്ത്രാലയത്തിന്റെ പൊതു പരിപാടികൾക്കായി ഉപയോഗിക്കും. പുതിയ നിർമാണവും നിലവിലെ ഘടനയുടെ പുനരുപയോഗവും സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക.

TAGS :

Next Story