Quantcast

ഖത്തർ നാവികസേനക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പൽ

തുർക്കിയിലെ ഇസ്താംബൂളിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയാണ് കപ്പൽ ഉദ്ഘാടനം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    26 Feb 2022 4:04 PM GMT

ഖത്തർ നാവികസേനക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പൽ
X

ഖത്തർ അമീരി നാവിക സേന്ക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പൽ. ലോകത്തെ ഏറ്റവും വലിയ പരിലീശന കപ്പലുകളിലൊന്നാണ് അൽശമാൽ. തുർക്കിയിലെ ഇസ്താംബൂളിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയാണ് കപ്പൽ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സജ്ജീകരണങ്ങളോടെ സൈനിക പരിശീലനം പൂർത്തിയാക്കുന്നതിന്റെ കൂടി ഭാഗമായാണ് അൽ ശമാൽ നാവിക സേനയുടെ ഭാഗമാവുന്നത്.

പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകാർ, തുർക്കിയിലെ ഖത്തർ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ നാസർ അൽഥാനി, ഖത്തർ മിലിറ്ററി അറ്റാഷെ മേജർ ജനറൽ മുഹമ്മദ് റാഷിദ് അൽ ഷഹ്‌വാനി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 2018 മാർച്ചിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് അനാഡൊലു ഷിപ്പിയാാർഡിൽ കപ്പൽ നിർമാണം ആരംഭിച്ചത്. നേവൽ കാഡറ്റ് പരിശീലനത്തിന് പുറമെ പുറംകടലിൽ പട്രോൾ ഡ്യുട്ടിക്കും കപ്പൽ ഉപയോഗിക്കും. ഒരേസമയം 76 നേവൽ കേഡറ്റുകൾക്ക് പരിശീലനം നൽകാൻ ശേഷിയുള്ളതാണ് അൽ ശമാൽ.

TAGS :

Next Story