Quantcast

ലോക കേരള സഭയിൽ ഖത്തറിൽ നിന്ന് ഭൂരിപക്ഷവും ഇടതു പ്രതിനിധികൾ; കെ.എം.സി.സിയിൽ നിന്ന് ആർക്കും ക്ഷണമില്ല

12 പേരാണ് ഇത്തവണ ഖത്തറിൽ നിന്ന് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവരുടെ പട്ടിക പ്രഖ്യാപിക്കാതെ അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Jun 2022 4:27 PM GMT

ലോക കേരള സഭയിൽ ഖത്തറിൽ നിന്ന് ഭൂരിപക്ഷവും ഇടതു പ്രതിനിധികൾ; കെ.എം.സി.സിയിൽ നിന്ന് ആർക്കും ക്ഷണമില്ല
X

ലോക കേരള സഭയ്ക്ക് ഖത്തറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിപക്ഷവും ഇടത് അനുകൂല സംഘടനകളിൽ നിന്നെന്ന് ആക്ഷേപം. തീർത്തും അവഗണയാണ് സംഘാടകരിൽ നിന്നുണ്ടായതെന്ന് മറ്റു പ്രവാസി സംഘടനകൾ ആരോപിച്ചു.

12 പേരാണ് ഇത്തവണ ഖത്തറിൽ നിന്ന് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. ഇതിൽ ആറുപേർ സ്ഥിരാംഗങ്ങളും മറ്റുള്ളവർ ക്ഷണിതാക്കളുമാണ്. എന്നാൽ ഇവരുടെ പട്ടിക പ്രഖ്യാപിക്കാതെ അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുകയായിരുന്നു. പ്രവാസി ജീവകാരുണ്യ, സാമൂഹികക്ഷേമ മേഖലകളിൽ സജീവസാന്നിധ്യമായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളെ തീർത്തും അവഗണിക്കപ്പെട്ടു.

പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കെ.എം.സി.സി ഖത്തർ ഘടകത്തിൽ നിന്ന പ്രതിനിധികൾ ആരുമില്ല. പവാസി മലയാളികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന കൾച്ചറൽ ഫോറം ഉൾപ്പെടെയുള്ള സംഘടനകൾക്കും പ്രാതിനിധ്യമില്ല. പ്രതിപക്ഷ നേതാവിന്റെ നാമനിർദേശത്തിലാണ് ഇൻകാസ് അംഗങ്ങൾ പ്രതിനിധികളായത്. സി.പി.എം അനുകൂല പ്രവാസി സംഘടനയായ സംസ്‌കൃതി ഖത്തറിനാണ് ഏറ്റവും പ്രാതിനിധ്യമുള്ളത്. നാലു പേരാണ് സംസ്‌കൃതിയിൽ നിന്നുള്ളത്.

TAGS :

Next Story