ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ മരിച്ചു
ആലത്തൂർ സ്വദേശി അർഷാദാണ് മരിച്ചത്

ദോഹ: പാലക്കാട് ആലത്തൂർ സ്വദേശി അർഷാദ് (26) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. ലുലു മെസ്സില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Next Story
Adjust Story Font
16

