വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു

ദോഹ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംസ്ഥാനകമ്മറ്റി അനുശോചിച്ചു. കേരളത്തിലെ സാധാരണ ജനങ്ങളോടും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളോടും ജനകീയ സമരങ്ങളോടും ചേര്‍ന്ന് നിന്ന നേതാവാണദ്ദേഹം. രാഷ്ട്രീയ കേരളത്തിലെ ഒരേടിനാണ് വി.എസിന്റെ നിര്യാണത്തോടെ തിരശ്ശീല വീഴുന്നത്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ആശയങ്ങളോടുള്ള അർപ്പണ ബോധവും കക്ഷിരാഷ്ട്രീയത്തിൻ്റെ വരമ്പുകൾക്കപ്പുറം അദ്ദേഹത്തെ ജനകീയനാക്കി. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കേരള ജനതയുടെ സമര യൗവനമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലുള്ള സേവനങ്ങളും ജനകീയ സമരങ്ങളിലെ മാതൃകാപരമായ ഇടപെടലുകളും എക്കാലവും കേരള ജനത ഓര്‍ക്കുമെന്നും പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Next Story
Adjust Story Font
16

