Quantcast

വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ

മനുഷ്യരെ പോലെ വിഐപി സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്കും വിശ്രമിക്കാം

MediaOne Logo

Web Desk

  • Updated:

    2024-04-26 19:20:02.0

Published:

26 April 2024 4:41 PM GMT

Qatar Airways Cargo with Animal Center for pets to relax
X

ദോഹ: വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ. മൃഗങ്ങൾക്കും ഫൈവ് സ്റ്റാർ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളൊരുക്കി ഇതിനോടകം തന്നെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഖത്തർ എയർവേസ് വളർത്തു മൃഗങ്ങളുടെ കാര്യത്തിനും ഒരു ചുവട് മുന്നേ നടക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ ആനിമൽ സെന്ററാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് നിർമിച്ചത്. മനുഷ്യരെ പോലെ വിഐപി സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്ക് ഇവിടെ വിശ്രമിക്കാം. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ കേന്ദ്രത്തിൽ ഓരേ സമയം 140 നായകൾ, 40ലേറെ പൂച്ചകൾ, 24 കുതിരകൾ എന്നിവക്ക് കൂടുകൾ സജ്ജമാണ്. നാലര വർഷത്തോളം നീണ്ട ആസൂത്രണത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും ശേഷമാണ് അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രം തുറന്നത്.

അന്താരാഷ്ട്ര വ്യോമ ഗതാഗത മേഖലയിലെ 2022ലെ കണക്കു പ്രകാരം ലോകത്തെ മൃഗങ്ങളുടെ സഞ്ചാരത്തിൽ ഒമ്പത് ശതമാനവും ഖത്തർ എയർവേസ് കാർഗോ വഴിയാണ്. 2023 ൽ മാത്രം അഞ്ചര ലക്ഷത്തിലേറെ വളർത്തുമൃഗങ്ങളാണ് ഖത്തർ എയർവേസ് വഴി പറന്നത്.



TAGS :

Next Story