Quantcast

വേനലവധി: പ്രധാന ഡെസ്റ്റിനേഷനുകളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേസ്

യാത്രാക്കാരുടെ എണ്ണം പരിഗണിച്ചാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    12 March 2025 10:22 PM IST

വേനലവധി: പ്രധാന ഡെസ്റ്റിനേഷനുകളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേസ്
X

ദോഹ: വേനലവധി പരിഗണിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേസ്. യാത്രാക്കാരുടെ എണ്ണം പരിഗണിച്ചാണ് തീരുമാനം. പ്രധാന അവധിക്കാല ഡെസ്റ്റിനേഷനുകൾ കേന്ദ്രീകരിച്ചാണ് ഖത്തർ എയർവേസ് സർവീസുകളുടെ എണ്ണം കൂട്ടിയത്. 11 നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. സ്വദേശികളുടെ പ്രധാന അവധിക്കാല ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലേക്കുള്ള സർവീസ് ആഴ്ചയിൽ 49 ൽ നിന്നും 56 ആയി ഉയർത്തും. ഷാർജയിലേക്കുള്ള പ്രതിവാര സർവീസ് 21 ൽ നിന്ന് 35 ആക്കും. ആംസ്റ്റർഡാം, ഡമസ്‌കസ്, ടോക്യോ, മാഡ്രിഡ് തുടങ്ങിയ നഗരങ്ങളും സർവീസ് വർധിപ്പിച്ച വിമാനത്താവളങ്ങളിൽ ഉൾപ്പെടും. നിലവിൽ ലോകത്താകമാനം 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് പറക്കുന്നത്.

TAGS :

Next Story