Quantcast

ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ്

ഖത്തർ വിമാനക്കമ്പനി നേട്ടം സ്വന്തമാക്കുന്നത് ഒമ്പതാം തവണ

MediaOne Logo

Web Desk

  • Published:

    18 Jun 2025 9:12 PM IST

Qatar Airways named worlds best airline
X

ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് വൻ നേട്ടം. ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. ഒമ്പതാം തവണയാണ് ഖത്തർ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

പാരീസ് എയർഷോയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തർ എയർവേസിനെ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണയും ഖത്തർ എയർവേസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. സിംഗപ്പൂർ എയർലൈനാണ് രണ്ടാം സ്ഥാനത്ത്. ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്‌കാരങ്ങളും ഖത്തർ എയർവേസിനാണ്. ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം 12ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ഏഴാം തവണയുമാണ് സ്വന്തമാക്കുന്നത്.

മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരവും ഖത്തർ എയർവേസ് നിലനിർത്തി. 13ാം തവണയാണ് ഈ നേട്ടം തേടിയെത്തുന്നത്. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഠിനാധ്വാനമാണ് അവാർഡുകൾ നിലനിർത്താൻ സഹായകമായതെന്ന് ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളിൽ നിന്നാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. യാത്രക്കാരിൽ നിന്നുള്ള വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

TAGS :

Next Story