Quantcast

ജിസിസിക്കുള്ളില്‍ വ്യോമയാന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    3 May 2023 6:23 PM GMT

ജിസിസിക്കുള്ളില്‍ വ്യോമയാന ശൃംഖല വിപുലീകരിക്കാനൊരുങ്ങി  ഖത്തര്‍ എയര്‍വേസ്
X

ജിസിസിക്കുള്ളില്‍ വ്യോമയാന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്. സൌദി അറേബ്യയിലേക്കും യുഎഇയിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിറാണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയിലെ തബൂക്കിലേക്ക് ആണ് പുതിയ സര്‍വീസ് ആരംഭിച്ചത്. യാമ്പൂവിലേക്കുള്ള സർവീസ് പുനരാരംഭിക്കുകയും ചെയ്തു. നിലവിൽ യു.എ.ഇയിലെ അബുദബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ്, താമസിയാതെ റാസൽഖൈമയിലേക്കും പറന്നുതുടങ്ങും.

യു.എ.ഇയിലേക്ക് ആഴ്ചയിൽ 84 സർവീസുകളാണ് ഖത്തർ എയർവേയ്‌സിനുള്ളത്.അന്താരാഷ്ട്ര തലത്തിൽ ഖത്തർ എയർവേസിന്റെ സർവീസ് സെക്ടർ കൂടുതൽ വിപുലമാക്കുന്നതിനെറ ഭാഗമായാണ് സൗദിയിലെയും യു.എ.ഇയിലെയും കൂടുതൽ നഗരങ്ങളിലേക്കും ദേശീയ എയർലൈൻസ് സർവീസുകൾ പ്രഖ്യാപിച്ചത്. നിലവിൽ മേഖലയിലെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര ശൃംഖലയുള്ള വിമാന കമ്പനി കൂടിയാണ് ഖത്തർഎയർവേസ്.

TAGS :

Next Story