ട്രംപിന്റെ സന്ദർശനം: ബോയിങ്ങിൽനിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി
ട്രംപ് നാളെ യുഎഇയിലേക്ക് തിരിക്കും

ദോഹ: ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. 20000 കോടി ഡോളറിന്റെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. ബോയിങ്ങിൽനിന്ന് 160 വിമാനങ്ങളാണ് കരാർ പ്രകാരം ഖത്തർ എയർവേസിന് ലഭിക്കുക. ഇതിന് പുറമെ പ്രതിരോധ, ഊർജ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. എഫ്എസ് ആന്റി ഡ്രോൺ സിസ്റ്റവും എംക്യു ബി ആളില്ലാ വിമാനങ്ങളും അമേരിക്ക ഖത്തറിന് നൽകും.
സൗദി സന്ദർശനം പൂർത്തിയാക്കി ദോഹയിലെത്തിയ ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തി സ്വീകരിച്ചു. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയ്ക്ക് പുറമെ യുക്രൈൻ സിറിയ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. സന്ദർശനം പൂർത്തിയാക്കി നാളെ ട്രംപ് യുഎഇയിലേക്ക് തിരിക്കും.
Next Story
Adjust Story Font
16

