Quantcast

അത്യാഡംബര വിമാനവുമായി ഖത്തര്‍ എയര്‍വേസ്; ഗൾഫ് സ്ട്രീം ജി 700 അവതരിപ്പിച്ചു

ആഡംഭര വിമാനയാത്രയുടെ പര്യായമായാണ് ചാർട്ടർവിമാന നിരയായ ഖത്തർ എക്സിക്യൂട്ടീവ്സിലേക്ക് ജി700 ഇടം പിടിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-20 19:58:34.0

Published:

20 Jun 2023 7:34 PM GMT

അത്യാഡംബര വിമാനവുമായി ഖത്തര്‍ എയര്‍വേസ്; ഗൾഫ് സ്ട്രീം ജി 700 അവതരിപ്പിച്ചു
X

പാരീസ് എയര്‍ ഷോയില്‍ അത്യാധുനിക പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റ് വിമാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേസ്. ഗൾഫ് സ്ട്രീം ജി 700 എന്ന ആഡംബര വിമാനമാണ് കമ്പനി അവതരിപ്പിച്ചത്. ആഡംഭര വിമാനയാത്രയുടെ പര്യായമായാണ് ചാർട്ടർവിമാന നിരയായ ഖത്തർ എക്സിക്യൂട്ടീവ്സിലേക്ക് ജി700 ഇടം പിടിക്കുന്നത്.

ഖത്തർ എയർവേസിന്റെ സ്വകാര്യ ലക്ഷ്വറി പ്രൈവറ്റ് ജെറ്റ് ചാർട്ടർ ഡിവിഷനാണ് ഖത്തർ എക്സിക്യൂട്ടീവ്. നാലു വർഷം മുമ്പ് പ്രഖ്യാപിച്ച ഗൾഫ് സ്ട്രീം ജി 700 വിമാനങ്ങളിലെ ആദ്യ എയർക്രാഫ്റ്റാണ് ഇപ്പോൾ ഖത്തർ എക്സിക്യൂട്ടീവിന്റെ ഭാഗമായത്. ഈ വർഷം പത്ത് വിമാനങ്ങള്‍ ഈ നിരയിലേക്ക് എത്തും.അമേരിക്കയിലെ ജോർജിയ സവന്നയിൽ നിന്നും പാരിസിലേക്ക് പറത്തിയായിരുന്നു ഉദ്ഘാടനം. ഏഴ് മണിക്കൂർ 19 മിനിറ്റിൽ കുതിച്ച വിമാനം മാച്ച് 0.90 വേഗതയിൽ പറന്നുവെന്ന റെക്കോഡുമുണ്ട്.

വേഗത, ആഢംഭര ക്യാബിൻ, വിമാനത്തിന്റെ ആശയ വിനിമയത്തിനുപയോഗിക്കുന്ന എവിയോണിക്സ്, സുരക്ഷ, തുടങ്ങി പലഘടകങ്ങളിലും അത്യാധുനകമാണ് ഗൾഫ്സ്ട്രീം. റോൾസ് റോയ്സ് വികസിപ്പിച്ച ഇരട്ട പേൾ 700 എഞ്ചിനാണ് കരുത്ത്. ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതി തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.


TAGS :

Next Story