Quantcast

ബീജിങ്ങിലെത്തിയ ഖത്തര്‍ അമീര്‍ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

2017ല്‍ ഖത്തറിനെതിരായ ഗള്‍ഫ് ഉപരോധ ശേഷം ആദ്യമായാണ് അമീറും അബുദബി കിരീടാവകാശിയും നേരില്‍ കണ്ടുമുട്ടുന്നത്

MediaOne Logo

Web Desk

  • Published:

    6 Feb 2022 11:01 AM GMT

ബീജിങ്ങിലെത്തിയ ഖത്തര്‍ അമീര്‍ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
X

വിന്റര്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ബീജിങ്ങിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഉദ്ഘാടന ചടങ്ങിനെത്തിയ അതിഥികള്‍ക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒരുക്കിയ വിരുന്നിലായിരുന്നു കൂടികാഴ്ചകള്‍. അബുദബി കിരീടാവകാശിയും ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ നിരവധി പരുമായി അമീര്‍ സൗഹൃദം പങ്കിടുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

2017ല്‍ ഖത്തറിനെതിരായ ഗള്‍ഫ് ഉപരോധ ശേഷം ആദ്യമായാണ് അമീറും അബുദബി കിരീടാവകാശിയും നേരില്‍ കണ്ടുമുട്ടുന്നത്.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍, ഈജിപ്ത് പ്രസിഡന്റ് ഫതാഹ് അല്‍ സിസി, ഉസ്ബകിസ്താന്‍, തുര്‍ക്‌മെനിസ്ഥാന്‍, താജികിസ്താന്‍, ഖസാകിസ്താന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരുമായും അമീര്‍ ചര്‍ച്ച നടത്തി.

TAGS :

Next Story