Quantcast

ഡ്രോൺ ഉപയോഗം; മാർഗനിർദേശങ്ങൾ ഉള്‍ക്കൊള്ളുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ

MediaOne Logo

Web Desk

  • Updated:

    2025-01-16 19:11:43.0

Published:

17 Jan 2025 12:40 AM IST

ഡ്രോണ്‍ എഐ ക്യാമറ,
X

ദോഹ: ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭാ യോഗം. മന്ത്രിസഭ അംഗീകരിച്ച നിയമം തുടർനടപടി എന്ന നിലയിൽ ശൂറാ കൗൺസിലിന് കൈമാറി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. വ്യോമഗതാഗത സുരക്ഷ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനാണ് ഡ്രോൺ ഉപയോഗത്തിൽ പുതിയ നിയമം കൊണ്ടുവരുന്നത്.

ബന്ധപ്പെട്ട അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവചിക്കുക, ഉപയോഗം ആവശ്യമാണെന്ന് ഉറപ്പാക്കുക, ഈ മേഖലയിലെ നവീകരണവും നിക്ഷേപവും സജീവമാക്കുക എന്നിവയും പുതിയ കരട് നിയമനിർദേശത്തിൽ ഉൾപ്പെടുന്നതാണ്. രാജ്യത്തിന്റെ ടൂറിസം മേഖലയിലെ കുതിപ്പിന് വഴിയൊരുക്കുന്ന ശ്രദ്ധേയമായ നിർദേശത്തിനും മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു, ചരിത്ര, പ്രകൃതി, കാലാവസ്ഥ, പാരിസ്ഥിതിക സവിശേഷതകളുള്ള മേഖലകളിൽ വേർതിരിക്കുന്നത് സംബന്ധിച്ച കരട് നിർദേശത്തിനാണ് അംഗീകാരമായത്. സ്ഥലങ്ങളുടെ സവിശേഷത വിലയിരുത്തി ഓരോ പ്രദേശത്തിനും അനുയോജ്യമായ വിനോസഞ്ചാര കേന്ദ്രമാക്കി തരംതിരിക്കാൻ ഇതുവഴി അനുവാദം നൽകും.

TAGS :

Next Story