Quantcast

ഖത്തറിന്റെ കൈത്താങ്ങ്; അമീറിന്റെ നിർദേശത്തിന് പിന്നാലെ ലബനാനിലേക്ക് അടിയന്തിര സഹായമെത്തിച്ചു

മരുന്ന്, താമസ സജ്ജീകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ വഹിച്ചുള്ള വിമാനം ബെയ്‌റൂത്തിലെത്തി

MediaOne Logo

Web Desk

  • Published:

    9 Oct 2024 10:28 PM IST

ഖത്തറിന്റെ കൈത്താങ്ങ്; അമീറിന്റെ നിർദേശത്തിന് പിന്നാലെ ലബനാനിലേക്ക് അടിയന്തിര സഹായമെത്തിച്ചു
X

ദോഹ: Qatar brings emergency aid to Lebanon. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‌വിയയുടെ നേതൃത്വത്തിലാണ് ബയ്‌റൂത്തിൽ ഖത്തറിന്റെ ജീവകാരുണ്യ, മാനുഷിക സഹായമെത്തിച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശത്തിന് പിന്നാലെയാണ് ലബനനിലേക്ക് ഖത്തറിന്റെ അടിയന്തര സഹായമെത്തുന്നത്. മരുന്ന്, താമസ സജ്ജീകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ വഹിച്ചുള്ള വിമാനം ഇന്നലെ ബെയ്‌റൂത്തിലെത്തി. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദിന്റെ നേതൃത്വത്തിലാണ് ആദ്യ സഹായമെത്തിയത്. ദുരിത ഘട്ടത്തിൽ ലബാനിലെ ജനങ്ങൾക്കും സർക്കാറിനും സ്ഥാപനങ്ങൾക്കും ഖത്തർ ഉറച്ച പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ ദുരിതത്തിലായ ലബനാന് അടിയന്തിര സഹായമെത്തിക്കാൻ ഏതാനും ദിവസം മുമ്പാണ് അമീർ നിർദേശം നൽകിയത്. രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 2000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story