Quantcast

ആഭ്യന്തര സംഘര്‍ഷം കലുഷിതമാക്കിയ സുഡാനില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഖത്തര്‍

MediaOne Logo

Web Desk

  • Published:

    8 Sept 2023 8:51 AM IST

Peace efforts in Sudan
X

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കലുഷിതമായ സുഡാനില്‍ സമാധാന ശ്രമങ്ങള്‍ക്ക് പ്രതിബദ്ധത അറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.

സുഡാന്റെ സൈനിക മേധാവിയും നിലവില്‍ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുകയും ‌ചെയ്യുന്ന അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഖത്തര്‍ അമീറിന്റെ പ്രതികരണം.

മേഖലയിലെ രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ബുര്‍ഹാന്‍ ഖത്തറിലെത്തിയത്. ആഭ്യന്തര സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ 10തവണയിലേറെ വെടിനിര്‍ത്തല്‍ കരാറുകളുണ്ടായെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

TAGS :

Next Story