ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 4000ന് മുകളില്‍ തുടരുന്നു

ഇന്ന് 4,123 പേര്‍ക്കാണ് രോഗം ബാധിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-01-14 17:15:45.0

Published:

14 Jan 2022 5:15 PM GMT

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍  4000ന് മുകളില്‍ തുടരുന്നു
X

ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000ന് മുകളില്‍ തുടരുന്നു. ഇന്ന് 4,123 പേര്‍ക്കാണ് രോഗം ബാധിച്ചത്. പ്രതിദിന കോവിഡ‍് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും രോഗികളുടെ എണ്ണം നാലായിരത്തില്‍ കുറഞ്ഞിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 4,123 പേരില്‍ 3,683 പേര്‍ സമ്പര്‍ക്ക രോഗികളാണ് വിദേശ യാത്ര കഴിഞ്ഞ് വന്ന 440 പേര്‍ക്കും രോഗം കണ്ടെത്തി.

ആകെ രോഗികളുടെ എണ്ണം 37000 കടന്നു.1720 പേരാണ് ഇന്ന് കോവിഡ് മുക്തരായത്.കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വ്യാപക പരിശോധന തുടരുകയാണ്.ഇന്ന് ആയിരത്തിലേറെപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

TAGS :

Next Story