Quantcast

ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; രോഗമുക്തരുടെ എണ്ണത്തിൽ വർധന

3294 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.2934 പേർ സമ്പർക്ക രോഗികളാണ്

MediaOne Logo

Web Desk

  • Published:

    20 Jan 2022 9:12 PM IST

ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; രോഗമുക്തരുടെ എണ്ണത്തിൽ വർധന
X

ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ന് അഞ്ഞൂറോളം പേരുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ കോവിഡ് വ്യാപനം റിവേഴ്‌സ് കർവാണ് കാണിക്കുന്നത്.ഇന്ന് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. 3294 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.2934 പേർ സമ്പർക്ക രോഗികളാണ്.

രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളേക്കാൾ കൂടിയതും ആശ്വാസമായി.3917 പേർക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.ഒരു മരണവും സ്ഥിരീകരിച്ചു, കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വാക്‌സിനേഷൻ ഊർജിതമാക്കിയാണ് ഖത്തർ നേരിട്ടത്. വാക്‌സിനേഷനും കോവിഡ് പരിശോധനയ്ക്കും പ്രത്യേക കേന്ദ്രങ്ങൾ തുറന്നത് ഗുണം ചെയ്തു.

TAGS :

Next Story