കഞ്ചാവ് കടത്താനുള്ള ശ്രമം തകർത്ത് ഖത്തർ കസ്റ്റംസ്
ജിപ്സം കൊണ്ട് നിർമിച്ച അലങ്കാര വസ്തുവിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്

ദോഹ: എയർ കാർഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി ഖത്തർ കസ്റ്റംസ്. രണ്ടു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പരിശോധനയുടെ വീഡിയോ, അധികൃതർ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു.
ജിപ്സം കൊണ്ട് നിർമിച്ച അലങ്കാര വസ്തുവിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. നാലു പ്ലാസ്റ്റിക് പായ്ക്കറ്റുകൾക്കകത്തായിരുന്നു ലഹരിവസ്തുക്കൾ. പാഴ്സലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ വിശദ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ 'കാഫിഹ്' കാമ്പയിന് പിന്തുണ നൽകാൻ ജനറൽ കസ്റ്റംസ് അതോറിറ്റി അഭ്യർഥിച്ചു. 16500 എന്ന നമ്പറിലൂടെയോ ഇ മെയിൽ വഴിയോ രഹസ്യവിവരങ്ങൾ നൽകാമെന്ന് അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

