Quantcast

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനം

ഉസ്ബകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമീര്‍ കിര്‍ഗിസ്താനിലെത്തി

MediaOne Logo

Web Desk

  • Updated:

    2023-06-06 18:36:10.0

Published:

7 Jun 2023 12:05 AM IST

Qatar Emir Sheikh Tamim bin Hamad Al Thanis visit to Central Asia
X

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനം തുടരുന്നു. ഉസ്ബകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമീര്‍ കിര്‍ഗിസ്താനിലെത്തി. ഇന്നലെ ഉസ്ബകിസ്താനിലെത്തിയ അമീറിന് പ്രൌഢോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി അമീര്‍ കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം ഊഷ്മളമാക്കുന്നതിന് വിവിധ കരാറുകളും ഒപ്പുവെച്ചു.

വ്യാപാര- വാണിജ്യ ബന്ധങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് കരാറുകള്‍, സമര്‍ഖന്ദിലെ ചരിത്ര പ്രധാനമായ കേന്ദ്രങ്ങളും മ്യൂസിയങ്ങളും അമീര്‍ സന്ദര്‍ശിച്ചു. ജ്യോതി ശാസ്ത്ര രംഗത്ത് ലോകപ്രശസ്തമായ ഉലൂ ബേഗ് വ്യോമ നിരീക്ഷണ കേന്ദ്രത്തിന്റെ ചരിത്രവും മുസ്ലിം ലോകത്ത് അതുണ്ടാക്കിയ മാറ്റങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വൈകിട്ടോടെ കിര്‍ഗിസ്റിപ്പബ്ലിക്കിലെത്തിയ അമീറിനെ മനാസ് വിമാനത്താവളത്തില്‍ പ്രസിഡന്റ് സാദിര്‍ ജാപറോവ് സ്വീകരിച്ചു.


TAGS :

Next Story