Quantcast

അൾജീരിയയിൽ എണ്ണ പര്യവേക്ഷണ അവകാശം സ്വന്തമാക്കി ഖത്തർ എനർജി

കിഴക്കൻ അൾജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തർ എനർജി അടങ്ങുന്ന കോൺസോർഷ്യം എണ്ണ പര്യവേക്ഷണം നടത്തുക

MediaOne Logo

Web Desk

  • Published:

    18 Jun 2025 9:05 PM IST

Qatar Energy acquires oil exploration rights in Algeria
X

ദോഹ: അൾജീരിയയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കി ഖത്തർ എനർജി. കിഴക്കൻ അൾജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തർ എനർജി അടങ്ങുന്ന കോൺസോർഷ്യം എണ്ണ പര്യവേക്ഷണം നടത്തുക. ടോട്ടൽ എനർജീസ്, അൾജീരിയയുടെ ദേശീയ എണ്ണക്കമ്പനിയായ സൊനട്രാക്ക് ഖത്തർ എനർജി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് അഹാറ ബ്ലോക്കിൽ പര്യവേക്ഷണത്തിനുള്ള ലൈസൻസ് സ്വന്തമാക്കിയത്. പര്യവേക്ഷണത്തിനൊപ്പം ഉൽപാദനത്തിനുള്ള അവകാശവും കൺസോർഷ്യത്തിനുണ്ട്. ഖത്തർ എനർജിക്കും ടോട്ടൽ എനർജീസിനും 24.5 ശതമാനം വീതവും സൊനട്രാക്കിന് 51 ശതമാനം ഓഹരിയുമാണുള്ളത്.

അൽജീരിയയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഹാറ ബ്ലോക്കിന് 14900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇത് പൂർണമായും കരമേഖലയാണ്. നമീബിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക തുടങ്ങി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള ഖത്തർ എനർജിയുടെ അൾജീരിയയിലെ ആദ്യ പ്രൊജക്ടാണിത്. ആഫ്രിക്കൻ വൻകരയിലെ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷരീദ അൽ കഅബി പ്രതികരിച്ചു.

TAGS :

Next Story