Quantcast

ഖത്തർ ഗേറ്റ് വിവാദം; ആരോപണം അടിസ്ഥാന രഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി

തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം നട‌ത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    27 April 2025 10:22 PM IST

ഖത്തർ ഗേറ്റ് വിവാദം; ആരോപണം അടിസ്ഥാന രഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി
X

ദോഹ: ഗസ്സ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തള്ളി ഖത്തര്‍ പ്രധാനമന്ത്രി. ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു

തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം നട‌ത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന ഇടപെടലുകളെ മോശമായി ചിത്രീകരിക്കുന്നതാണ് ഖത്തര്‍ഗേറ്റ് ആരോപണം. മാധ്യമങ്ങള്‍ നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഗസ്സ വിഷയത്തില്‍ തുടക്കം മുതൽ ഈജിപ്തുമായി ചേർന്ന് ഖത്തർ

മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ ശ്രമങ്ങൾ വഴിയൊരുക്കിയെന്നത് നുണകൾ പ്രചരിപ്പിക്കുന്നവർ മറന്നുപോയി. സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തറിന്റെ

പരിശ്രമമെന്നും ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി.

അമേരിക്കൻ സർവകലാശാലകളിലെ പ്രക്ഷോഭങ്ങൾക്ക് പിന്നില്‍ ഖത്തറാണെന്ന യു.എസ് രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളെയും അദ്ദേഹം തള്ളി.

TAGS :

Next Story