Quantcast

തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സേവനത്തിന് ഖത്തര്‍ ഹജ്ജ് മിഷന് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    4 July 2023 9:33 AM IST

Qatar Hajj mission
X

ഹജ്ജ് സീസണിലെ സേവന മികവിന് ഖത്തറിന്റെ ഹജ്ജ് മിഷന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പുരസ്‌കാരം. മക്കയിൽ സംഘടിപ്പിച്ച വാർഷിക സമാപന ചടങ്ങിലാണ് ഖത്തരി ഹജ്ജ് മിഷനെ ആദരിച്ചത്.

തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കിയതിനാണ് ഖത്തര്‍ ഹജ്ജ് മിഷന് ക്വാളിറ്റി ഇനിഷ്യേറ്റീവ് പുരസ്കാരം ലഭിച്ചത്. മിഷൻ ഉപമേധാവി അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി മക്കയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി.

അതേസമയം, ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും എല്ലാ സൗകര്യങ്ങളുമൊരുക്കിയ സൗദി ഭരണകൂടത്തിന്റെ പരിശ്രമങ്ങളെ അൽ മിസ്ഫിരി പ്രശംസിച്ചു.

സൗദി ഹജ്ജ് മന്ത്രാലയവും ദക്ഷിണേഷ്യൻ തീർഥാടകർക്കായുള്ള തവാഫ സംവിധാനവും തമ്മിലുള്ള സഹകരണം ഖത്തരി ഹജ്ജ് മിഷന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


TAGS :

Next Story