സന്നദ്ധ പ്രവർത്തകരെ ആദരിച്ച് ഖത്തർ
ദോഹയിലെ ഇസ്രായേൽ ആക്രമണ സമയത്തും, വക്ര തുറമുഖത്തെ തീപിടിത്തത്തിലും സിവിൽ ഡിഫൻസ് ടീമിനൊപ്പം സഹകരിച്ചവരെയാണ് രാജ്യം ആദരിച്ചത്

ദോഹ: ഖത്തറിലെ സന്നദ്ധ പ്രവർത്തകരെ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെപ്റ്റംബർ 9-ന് ദോഹയെ ലക്ഷ്യമിട്ട് നടന്ന ഇസ്രായേൽ ആക്രമണസമയത്തും, 2025 ഒക്ടോബർ 22-ന് അൽ വക്ര തുറമുഖത്തുണ്ടായ തീപ്പിടിത്തത്തോട് പ്രതികരിക്കുന്നതിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ചവർക്കാണ് രാജ്യം ആദരം നൽകിയത്. അതോടൊപ്പം രാജ്യത്തിന്റെ വിവിധ പദ്ധതികളിൽ സഹകരിച്ചവരെയും ആദരിച്ചു. സേവന, സന്നദ്ധ പ്രവർത്തനങ്ങലിൽ ഇടപെടുന്നവർക്ക് രാജ്യം വലിയ പിന്തുണയാണ് നൽകുന്നത്.
Next Story
Adjust Story Font
16

