Quantcast

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു

MediaOne Logo

Web Desk

  • Published:

    19 July 2023 7:32 AM IST

oommen chandy
X

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഖത്തറില്‍ സന്ദര്‍ശനം നടത്തിയപ്പോളെല്ലാം സാധാരണക്കാരായ പ്രവാസികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ലേബര്‍ ക്യാമ്പുകളിലും ഹമദ് ആശുപത്രികളിലെ രോഗികളെയും സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നതായി ഐഎംഎഫ് അനുശോചന കുറിപ്പില്‍ അറിയിച്ചു.

TAGS :

Next Story