'ഐ.എം.എ റഫീഖ് പ്രവാസികൾക്കൊപ്പം നിന്ന മാധ്യമ പ്രവർത്തകൻ'
ഐ.എം.എ റഫീഖിന്റെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ: അന്തരിച്ച മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ ഐ.എം.എ റഫീഖിന്റെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ നടന്ന 'ഐ.എം.എം ഓർമയിൽ' അനുസ്മരണ പരിപാടിയിൽ ഖത്തറിലെ ബഹുമുഖ മേഖലകളിലെ വ്യക്തികൾ പങ്കെടുത്തു. മാധ്യമ പ്രവർത്തകനായും പൊതു പ്രവർത്തകനായും പ്രവാസികൾക്കിടയിൽ സജീവമായിരുന്ന ഐ.എം.എ റഫീഖിന്റെ നിര്യാണം നികത്താനാവാത്ത വേർപാടാണെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ചെറുപ്പകാലത്ത് സ്വന്തം വൃക്ക പകുത്തു നൽകിയും പ്രവാസലോകത്ത് തൊഴിൽ തിരക്കിനിടയിൽ സജീവ മാധ്യമ പ്രവർത്തകനായി നിറഞ്ഞു നിന്നും വ്യക്തിമുദ്ര പതിപ്പിച്ച ഐ.എം.എ റഫീഖിന്റെ പ്രവർത്തനങ്ങളെ സഹപ്രവർത്തകരും സുഹൃത്തുക്കളും നല്ലവാക്കുകളിലൂടെ ഓർത്തെടുത്തു. കാഞ്ചാണി ഹാളിലെ നിറഞ്ഞ സദസ്സിൽ ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ കൂട്ടായ്മകളുടെ നേതാക്കളെല്ലാം സംബന്ധിച്ചു.
ഒരുമിനിറ്റ് മൗനം ആചരിച്ച് ആരംഭിച്ച ചടങ്ങിന് ഐ.എം.എഫ് പ്രസിഡൻറ് ഫൈസൽ ഹംസ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ ഐ.എം.എ റഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യൻ കൾചറൽ സെൻറർ പ്രസിഡൻറ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി അബ്ദുൽ റഹ്മാൻ, മുൻ ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ്, മുൻഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, കെ.എം.സി.സി പ്രസിഡൻറ് ഡോ. അബ്ദുൽ സമദ്, കെ.ബി.എഫ് പ്രസിഡൻറ് അജി കുര്യാകോസ്, കെ.വി ബോബൻ (ഐ.സി.ബി.എഫ്), ജലീൽ (സംസ്‌കൃതി), ഹൈദർ ചുങ്കത്തറ (ഇൻകാസ്), നിഹാദ് അലി (ഐ.എസ്.സി), മൻസൂർ മൊയ്തീൻ (കെ.ബി.എഫ്), അജിമോൻ (യുവകലാസാഹിതി), മഷ്ഹൂദ് തിരുത്തിയാണ് (ഡോം ഖത്തർ), റഹിം ഓമശ്ശേരി (ഗൾഫ് മാധ്യമം-മീഡിയ വൺ എക്‌സി. കമ്മിറ്റി ചെയർമാൻ), കെ.കെ ഉസ്മാൻ (ഇൻകാസ്), സുനിൽ കുമാർ (ലോകകേരള സഭ അംഗം), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ഐ.സി.ബി.എഫ്), സ്മിത ദീപു (യുണീഖ്), അബ്ദുൽ ഗഫൂർ (തൃശൂർ ജില്ലാ സൗഹൃദവേദി), ശ്രീജിത്ത് (ഫ്രണ്ട്‌സ് ഓഫ് തിരൂർ), ഫെമിന (ഇവന്റോസ്), കോയ കൊണ്ടോട്ടി, വിനോദ്, ഐ.എം.എ അബ്ദുല്ല, മുൻ ഐ.എം.എഫ് ഭാരവാഹികളായ അഹമ്മദ് കുട്ടി അർളയിൽ, പ്രദീപ് കുമാർ, റഈസ് അഹമ്മദ്, മുഹമ്മദ് അൽതാഫ്, നിഷാദ് ഗുരുവായൂർ, മാധ്യമ പ്രവർത്തകരായ ഷഫീഖ് അറയ്ക്കൽ, ഒ.കെ പെരുമാൾ, ആർ.ജെ അപ്പുണ്ണി, നൗഷാദ്, പി.വി നാസർ എന്നിവർ സംസാരിച്ചു.
ഐ.എം.എഫ് സെക്രട്ടറി ആർജെ രതീഷ് അനുശോചന പരിപാടി നിയന്ത്രിച്ചു. ട്രഷറർ കെ. ഹുബൈബ് നന്ദി പറഞ്ഞു.
Qatar Indian Media Forum organized a condolence meeting on the death of IMA Rafiq
Adjust Story Font
16

