Quantcast

4,5000 യെമനികൾക്ക് തൊഴിൽ ലഭ്യമാക്കാനൊരുങ്ങി ഖത്തർ

MediaOne Logo

Web Desk

  • Published:

    25 May 2023 7:59 AM IST

Yemen War
X

ആഭ്യന്തര യുദ്ധം തകർത്ത യെമനിൽ പുനർനിർമാണ പ്രവർത്തനങ്ങളുമായി ഖത്തർ. 4,5000 യെമനികൾക്ക് തൊഴിൽ ലഭ്യമാക്കും. ഖത്തറിലെ യെമൻ അംബാസഡറെ ഉദ്ദരിച്ചാണ് വാർത്ത പുറത്തുവന്നത്.

ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയാണ് 45000 യെമൻ പൌരൻമാർക്ക് ഖത്തർ തൊഴിൽ ഉറപ്പാക്കുക. ഇതോടൊപ്പം വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ തകർന്ന രാജ്യം പുനർനിർമാണത്തിനുള്ള പദ്ധതികളും ഖത്തർ തയ്യാറാക്കിയിട്ടുണ്ട്.

ഖത്തറിലെ യെമൻ അംബാസജർ റജീഹ് ബാദിയെ ഉദ്ദരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യെമനിലെ സുപ്രധാനമായ ഏദൻ പവർ സ്റ്റേഷൻ 14 മില്യൺ ഡോളർ ചെലവിട്ട് ഖത്തർ പുതുക്കി പണിയും. എജ്യുക്കേഷൻ എബൗ ആൾ പദ്ധതി വഴി യുദ്ധം തകർത്ത മേഖലകളിൽ സ്‌കൂളുകൾ പണിയും.

മറ്റു മേഖലകളിലെയും സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ഖത്തർ ചാരിറ്റിയുടെ സഹായത്തോടെ വിവിധ മേഖലകളിൽ പാർപ്പിട കേന്ദ്രങ്ങൾ നിർമ്മിക്കും. ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉറപ്പാക്കാനും ഖത്തർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

TAGS :

Next Story