Quantcast

ഖത്തർ റെഡി, കൗമാര ലോകകപ്പിന് പന്തുരുളാൻ ഇനി നാലു നാൾ

ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    29 Oct 2025 10:22 PM IST

ഖത്തർ റെഡി, കൗമാര ലോകകപ്പിന് പന്തുരുളാൻ ഇനി നാലു നാൾ
X

ദോഹ: കൗമാര ലോകകപ്പിന് ഖത്തറിൽ പന്തുരുളാൻ ഇനി നാലു നാൾ. അർജന്റീനയടക്കമുള്ള ടീമുകൾ ദോഹയിലെത്തി. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

നവംബർ മൂന്നു മുതൽ 27 വരെയാണ് അണ്ടർ സെവന്റീൻ ലോകകപ്പ് അരങ്ങേറുക. പ്രാഥമിക ഘട്ടത്തിൽ ഒരു ദിവസം എട്ടു മത്സരങ്ങളാണ് ആസ്പയർ സോണിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്നത്. ടൂർണമെന്റിനായി ലോകഫുട്ബോളിലെ അതികായരായ അർജന്റീന, കോസ്റ്റാറിക്ക, ആസ്ട്രിയ ടീമുകൾ ദോഹയിലെത്തി. കൗമാരതാരങ്ങളെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.

കാല്പന്തിന്റെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുന്നതാകും ടൂർണമെന്റെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഫാൻസോണുകൾ, വോളണ്ടിയർമാർ തുടങ്ങി ടൂർണമെന്റിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ത്യക്കാർ അടക്കം എല്ലാ ആരാധകരെയും കുടുംബസമേതം മത്സരം കാണാൻ ക്ഷണിക്കുന്നതായി സംഘാടകർ പറഞ്ഞു.

TAGS :

Next Story